ads

banner

Wednesday, 15 May 2019

author photo

ശബരിമല: കനകദുർഗയ്ക്കൊപ്പം മുൻപ്  ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ഭക്തജനത്തിരക്ക് ശരാശരിയാണ്. യുവതി പ്രവേശന വിധി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല. അതേസമയം, നിലയ്ക്കലിൽ നിന്ന് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നില്ല.

കനകദുർഗ്ഗയ്ക്കൊപ്പം നേരത്തെ ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് വരുന്നുവെന്ന അഭ്യൂഹത്തെതുടർന്ന് സന്നിധാനത്ത് കർമ്മസമിതി പ്രവർത്തകർ അടക്കമുള്ള പ്രവർത്തകർ  ഒത്തുകൂടി. എന്നാൽ ബിന്ദുവിന്റെ വരവ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെക്കുറെ അവസാനിച്ചിരുന്നു 

അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായി. ഇടവം ഒന്നിന് നട തുറന്നപ്പോൾ സംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ എണ്ണവും ശരാശരിയാണ്. സ്വകാര്യവാഹനങ്ങൾ നേരത്തെതിനു സമാനമായി നിലയ്ക്കലിൽ തടയുന്നുണ്ട്. നിലയ്ക്കൽ നിന്ന് കെഎസ്ആർടിസി ബസിൽ വേണം പമ്പയിൽ എത്താൻ. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കുന്ന ഇടത്ത് വനിതാ പൊലീസിന്റെ പരിശോധനയുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement