ads

banner

Friday, 17 May 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈവേ പോലീസിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ നല്‍കാനൊരുങ്ങുന്നു. 
മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിംഗ് വാഹനങ്ങള്‍, ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, മിനിബസുകള്‍, എ.ബി.എസ്. സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയൊക്കെ ഉടന്‍ ഹൈവേ പൊലീസിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പദ്ധതിയുടെ ഒന്നാംഘട്ടമായി മൊബൈല്‍ ഡാറ്റാ ടെര്‍മിനലടക്കമുളള സൗകര്യങ്ങളോടുകൂടിയ 10 പട്രോളിങ് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനാപകടങ്ങളും മറ്റുമുണ്ടായ സ്ഥലം മൊബൈല്‍ ഡാറ്റാ ടെര്‍മിനലിന്റെ സഹായത്തോടെ കൃത്യമായി തിരിച്ചറിഞ്ഞ് അതിവേഗം രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ കഴിയുമെന്നതാണ് ഈ പട്രോളിംഗ് വാഹനങ്ങളുടെ പ്രത്യേകത. സ്ട്രെച്ചര്‍, ലൈറ്റ് ബാറുകള്‍, റിഫ്ളക്ടീവ് സിഗ്നലുകള്‍, സ്പീഡ് റഡാറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഈ വാഹനങ്ങളിലുണ്ടാവും.

അമിതവേഗത കൊണ്ടുള്ള അക്രമങ്ങള്‍ തടയുന്നതിനും ദേശീയപാത കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് ഇത്തരത്തിലൊരു തീരുമാനം. ആകെ മൊത്തം 33 കോടി രൂപയാണ് ഇതിന്റെ ചെലവ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളിലെ ദേശീയപാതകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവും മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement