ads

banner

Friday, 24 May 2019

author photo

തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സംസ്ഥാനത്തെ 20 സീറ്റുകളിൽ 19 ഇടതും കനത്ത പരാജയമാണ് എൽഡിഎഫ് മുന്നണി നേരിട്ടത്. ഇതിൽ തന്നെ പത്തോളം ഇടത്ത് തോൽവി ലക്ഷം വോട്ടുകൾക്ക് മേലെയാണ്. തിരുവനന്തപുരത്ത് ഇടത് സ്ഥാനാർത്ഥി ബിജെപിക്ക് പുറകിൽ പോയി മൂന്നാം സ്ഥാനത്തായതും ചർച്ചയിൽ വിലയിരുത്തലുണ്ടാകും.

എകെജി സെന്ററില്‍ രാവിലെ പത്തരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നത്. സിപിഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തിലാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നത്.. കേരളത്തിലെ ഫലം സംബന്ധിച്ച പ്രാധമികമായ വിലയിരുത്തലാണ് നാളെ നടക്കുക. ഇന്നത്തെ യോഗത്തിന് ശേഷം വിശദമായ പരിശോധനകളിലേക്ക് ഇരുപാര്‍ട്ടികളും കടക്കാന്‍ സാധ്യത ഉണ്ട്.

സിപിഎം കോട്ടകളിലും ഏറെ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിലും കനത്ത തോൽവി ഏറ്റുവാഅങ്ങേണ്ടി വന്നത് സിപിഎമ്മിന് കടുത്ത ആഘാതമാണ് സൃഷ്ട്ടിച്ചത്. പാലക്കാടും, ആലത്തൂരും, ആറ്റിങ്ങലും, കണ്ണൂരും സിപിഎമ്മിന്റെ കോട്ടകൾ തകർന്നടിഞ്ഞു. വിജയം ഉറപ്പിച്ചിരുന്ന കാസർഗോഡ്, വടകര, കോഴിക്കോട്, ചാലക്കുടി, എറണാകുളം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളും സിപിഎമ്മിനെ കൈവിട്ടു.  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement