മുന്‍മന്ത്രിയും ദീര്‍ഘകാലം നിയമസഭാ സാമാജികനുമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തില്‍ പാലാ എക്‌സ്പാട്രിയേട്‌സ് ഗ്രൂപ്പ് (പി. ഇ. ജി.) അനുശോചനം രേഖപ്പെടുത്തി. 03/05/2019ന് ചെയര്‍മാന്‍ ഡേവിഡ് ലൂക്ക യുടെ റിയാദിലുള്ള വസതിയില്‍ വച്ചുനടന്ന അനുശോചനയോഗം നടന്നത്.
യോഗത്തില്‍ ഡേവിഡ് ലൂക്കാ, ജെറി ജോസഫ്, ജോസ് അന്ത്യാളം, ബോണി കുടകച്ചിറ, രാജേന്ദ്രന്‍ പാലാ തുടങ്ങിയവര്‍ സംസാരിച്ചു. പാലായേ പാലാ ആക്കി മാറ്റിയത്തില്‍ മാണി സാറിനുള്ള പങ്ക് ചെയര്‍മാന്‍ ഡേവിഡ് ലൂക്ക അനുസ്മരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന ഖ്യാതിയുള്ള കെ.എം. മാണി തന്റെ മണ്ഡലമായ പാലായുടെ സമഗ്രവികസനത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ യോഗം സ്മരിച്ചു.
അബ്ദുല്‍ സലാം, ശിഹാബ്, ജിം, ബിനോയ്, ഡയാന, ഹണി, ബിസ്മി, ലിന്‍സി ജോണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon