മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമാകുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ നടപ്പിലാക്കിയതെന്നും അംഗീകരിക്കുന്നവര്‍ക്കേ അഡ്മിഷന്‍ നല്‍കൂവെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു. അതേസമയം, മതപരമായ കാര്യങ്ങളില്‍ എംഇഎസ് ഇടപെടേണണ്ടതില്ലെന്ന് വ്യക്തമാക്കി സമസ്തയും രംഗത്ത് വന്നു.
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് എംഇഎസ് സര്‍ക്കുലര്‍ ഇറക്കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിവാദങ്ങള്‍ ഇല്ലാതെ നിരോധനം നടപ്പിലാക്കാനാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച വസ്ത്രങ്ങള്‍ ധരിച്ചല്ല വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon