ന്യൂഡല്‍ഹി: നൂറ് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാര്‍ ശല്യം ചെയ്യുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാലബഞ്ച് നിരീക്ഷിച്ചു.പശ്ചിമ ബംഗാളില്‍ വോട്ടണ്ണല്‍ ഉള്‍പെടെയുള്ള നടപടികള്‍ക്ക് പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. വിവി പാറ്റ് എണ്ണുന്നത് സംബന്ധിച്ച് ഏപ്രിലില്‍ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉത്തരവ് പ്രസ്താവിച്ചതിനാല്‍ ഇത്തരം ഹരജികള്‍ വീണ്ടും വീണ്ടും പരിഗണിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കട്ടെ, ആ പ്രക്രിയക്കിടയിലേക്ക് കോടതിക്ക് വരാനാകില്ല, ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് വിമര്‍ശിച്ചു. ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ടെക് ഫോര്‍ ആള്‍ ആണ് കോടതിയെ സമീപിച്ചിരുന്നത്. വോട്ടിംഗ് മെഷിന്‍ അട്ടിമറി സംബന്ധിച്ച മാധ്യമ വാര്‍ത്തകളും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ വോട്ടെണ്ണല്‍ ഉള്‍പെടയുള്ള നടപടികള്‍ക്കായി വിരമിച്ച രണ്ട് ഉന്നത ഉദ്യോഗസഥരെ നിരീക്ഷകരായി നിയമിക്കണം എന്നാവശ്യപ്പെടുള്ള ഹരജി സുപ്രീംകോടതി തള്ളി. വോട്ടെടുപ്പ് കഴിഞ്ഞെന്ന് നിരക്ഷിച്ച കോടതി, ഹരജിക്കാര്‍ വേണമെങ്കില്‍ ഇനി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
This post have 0 komentar
EmoticonEmoticon