വെര്‍ജീനിയ: യുഎസ് വെര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെര്‍ജീനിയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമി. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.
ഇന്നലെ വൈകീട്ട് നാല് മണിയോടെ വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്‍ററിലാണ് വെടിവെപ്പ് നടന്നത്. സര്‍ക്കാര്‍ സ്ഥാപനമാണിത്. പൊലീസ് കെട്ടിടം അന്വേഷണ വിധേയമായി സീല്‍ ചെയ്തു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു.
ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഒറ്റയ്ക്കായിരുന്ന അക്രമി പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വെടി വെച്ച് വീഴ്ത്തിയത്. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വെര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon