കൊച്ചി: സിറോ മലബാര്‍ സഭാ വ്യാജ രേഖാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാദര്‍ ആന്‍റണി കല്ലൂക്കാരന്‍ എന്നിവരെയാണ് ആലുവ ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുക. തുടർച്ചയായ മൂന്നാം ദിവസമാണ് ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നത്.
ഇരുവരുടെയും ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്. ലാപ് ടോപ്പുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും ഇന്ന് ചോദ്യം ചെയ്യൽ.
കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാ. പോള്‍ തേലക്കാട്. കേസിൽ നാലാം പ്രതിയാണ് ഫാ. ആന്‍റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്.
ജൂൺ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon