വെർജീനിയ : യുഎസിലെ വെർജീനിയ ബീച്ചിൽ മുൻസിപ്പൽ സെന്ററിലുണ്ടായ വെടിവയ്പ്പില്‍ 12 പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. അക്രമിയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമണം.
മുൻസിപ്പൽ സെന്ററിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു വെടിവയ്പ്പു നടത്തിയത്. കെട്ടിടത്തിന്റെ വിവിധ നിലകളിൽനിന്ന് 0.45 കാലിബർ സെമിഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു ഇയാൾ. എന്നാൽ ആക്രമണത്തിനു പിന്നിലെ കാരണമെന്താണെന്ന് അറിവായിട്ടില്ല.വൈകിട്ട് നാലു മണിയോടെയാണ് ആക്രമണമുണ്ടായത്. മുൻസിപ്പൽ ഓഫിസിലെ ജീവനക്കാർ മടങ്ങുന്ന സമയം നോക്കിയായിരുന്നു ആക്രമണം. പരുക്കേറ്റവരെ കെട്ടിടത്തിന്റെ മൂന്നുനിലകളിൽനിന്നും ഒരാളെ പുറത്തുനിന്നും കണ്ടെത്തുകയായിരുന്നു. ഇവരെ വെർജീനിയ ബീച്ചിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon