ads

banner

Saturday, 1 June 2019

author photo

ജയറാം നായകനായ പഞ്ചവർണ്ണതത്തക്ക്  ശേഷം മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം  ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം ആരംഭിച്ചു.  ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. ഗാനമേള ഗായകനായ കലാസദൻ  ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക  
രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമുള്ള ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു 
അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിക്കുന്ന ഗാനഗന്ധർവന്  സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്‌ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി , ശങ്കർ രാജ് , സൗമ്യ രമേശ് എന്നിവർ ചേർന്നാണ്. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement