തെന്നിന്ത്യയിൽ തരംഗമായി മാറിയ തമിഴ് ത്രില്ലര്‍ ചിത്രം 'രാക്ഷസന്‍റെ തെലുങ്ക് റീമേക്ക് ''രാക്ഷസുടു'' ടീസർ എത്തി. നവാഗതനായ രമേഷ് വര്‍മയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്.വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുക . അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി മലയാളിതാരം അനുപമ പരമേശ്വരൻ അഭിനയിക്കുന്നു.സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ക്രിസ്റ്റഫർ എന്ന സൈക്കോ വില്ലനായി ശരവണൻ തന്നെയാണ് തെലുങ്കിലും എത്തുന്നത്.കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമായിരുന്ന രാക്ഷസന്‍. തമിഴില്‍ മാത്രമല്ല മലയാളത്തിലും ചിത്രം കൈയ്യടിനേടി . സിനിമയുടെ ഹൈലൈറ്റ് ആയ സംഗീതം ഒരുക്കിയത് ജിബ്രാനാണ് .
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon