കൊച്ചി : നടൻ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിക്കു വിചാരണക്കോടതി ഒരു വർഷം തടവു വിധിച്ചു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു (75) മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം 2018 ഒക്ടോബർ 5നു പാതിരാത്രിയാണു സംഭവം. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ചാക്കോ അടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.
വധഭീഷണിക്ക് 1 വർഷവും ആയുധ നിരോധന നിയമപ്രകാരം 1 വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.
Saturday, 1 June 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon