തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് കേരളത്തിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ഗുരുവായൂർ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. നേരത്തെ പ്രധാനമന്ത്രി എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണു സ്ഥിരീകരിച്ചത്.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള ആദ്യ കേരളാ സന്ദർശനമാണ് മോദിയുടേത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടി പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദർശനമെന്നാണു വിലയിരുത്തൽ.
ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നിഴലിലും കേരളത്തിൽ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ജനപിന്തുണ സീറ്റാക്കി മാറ്റാൻ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പു ലാക്കാക്കി ഈ സംസ്ഥാനങ്ങളിൽ ഇപ്പോഴേ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശ്രമം.
This post have 0 komentar
EmoticonEmoticon