കൊല്ലം: എസ്ബിഐ ഓഫീസിൽ നിന്നാണെന്ന വ്യാജേനെ വിളിച്ച് അദ്ധ്യാപകനെ പറ്റിച്ച് അകൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. കൊല്ലം കടയ്ക്കൽ മേലേ അറ്റം വീട്ടിൽ സക്കീർ ഹുസൈൻ ന്റെ അകൗണ്ടിൽ നിന്ന് 14500 രൂപയാണ് നഷ്ടമായത്. എടിഎം കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായാണ് പരാതിപ്പെട്ടിരിക്കുന്നത്.
എസ്ബിഐയുടെ ഹെഡ് ഓഫിസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു കുമ്മിൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകനായ സക്കീർ ഹുസൈന് ഫോൺ കോൾ വന്നത്. കാർഡിന്റെ കാലാവധി നഷ്ടപ്പെട്ടുവെന്നും പുതുക്കാൻ നമ്പർ പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൾ. കാർഡിലെ നമ്പറും ഒടിപി നമ്പറും പറഞ്ഞുകൊടുത്ത സക്കീർ ഹുസൈന് പിന്നീടാണ് പണം നഷ്ടപ്പെട്ടെന്ന് മനസിലായത്.
സക്കീർ ഹുസൈന്റെ ഫോണിലേക്ക് വന്ന കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗാൾ ബിഗ് ബസാർ റിവർ സൈഡ്മാളിൽ നിന്നു മൊബൈൽ വാങ്ങുന്നതിന് പണം ഉപയോഗിച്ചതായി കണ്ടെത്തി. പണം തട്ടിയ ആളുടെ വിവരവും ലഭ്യമായി. പൊലീസ് അന്വേഷണം തുടരുകയാണ്.
ബാങ്കുകളിൽ നിന്നാണെന്ന് പറഞ്ഞ് ആര് വിളിച്ചാലും നമ്മുടെ അകൗണ്ട് നമ്പറോ മറ്റു വിവരങ്ങളോ നൽകേണ്ടതില്ലെന്ന ബോധവത്‌കരണം നിരന്തരം നടക്കുന്നതാണ്. ബാങ്കുകൾ തന്നെ, തങ്ങൾ ഇത്തരം വിവരങ്ങൾ ചോദിച്ച് വിളിക്കില്ല എന്ന് ഉപഭോക്താക്കളെ അറിയിക്കാറുണ്ട്. എന്നിട്ടും നിരവധി ആളുകളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon