കോഴിക്കോട്: കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്‍റ് ന്റെ വിതരണം കോടികളുടെ കുടിശ്ശിക തീർക്കതിനാൽ വിതരണക്കാർ നിർത്തിവെക്കാൻ ഒരുങ്ങുന്നു. ഇതോടെ മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ മുടങ്ങിയേക്കും. ഇതുസംബന്ധിച്ച് വിതരണക്കാർ സൂപ്രണ്ടിന് ആശുപതി കത്ത് നൽകി. ഈ മാസം പത്തിനകം കുടിശ്ശിക തീർത്തില്ലെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റെന്‍റ് തിരിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്.
കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സ്റ്റെന്‍റ് നൽകിയതിൽ 30 കോടിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്. ട്രൈബൽ ഫണ്ട് വഴി സ്റ്റെന്‍റ് നൽകിയതിൽ 2014 മുതലുള്ള കുടിശ്ശികയും നൽകിയിട്ടില്ല. ഈ കുടിശിക തീർക്കാതെ സ്റ്റെന്‍റ് വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്റ്റെന്‍റ് നൽകുന്ന വിതരണക്കാരുടെ സംഘടന.
സംസ്ഥാനത്ത് സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജാണ്. അതേസമയം, ഹൃദയശസ്ത്രക്രിയകൾക്ക് നിലവിൽ തടസ്സം ഉണ്ടാകില്ലെന്നും കുടിശ്ശിക തീർക്കുന്ന കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ പ്രതികരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon