ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്കും പിന്നാലെ വ്യാജ ഡിഗ്രി വിവാദത്തിൽ പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ. പുതിയ മന്ത്രിസഭാ അധികാരമേറ്റതിന് പിന്നാലെയാണ് മന്ത്രിക്ക് നേരെ ആരോപണം ഉയരുന്നത്. രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റ് വ്യാജമാണെന്ന വാർത്ത ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.
രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡി-ലിറ്റ് ബിരുദങ്ങൾ ഓപ്പൺ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്. എന്നാൽ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ശ്രീലങ്കയിലെ സർവകലാശാല ഗ്രാൻഡ്സ് കമ്മീഷനിൽ നിന്ന് സ്ഥിരീകരണം കിട്ടിയെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്.
സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഖ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിൽ പറയുന്നത്. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ചും കൊളംബോ ഓപ്പൺ സർവകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നൽകിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ അങ്ങിനെ ഒരു സർവകലാശാല ഇല്ലെന്ന് വരുന്നതോടെ ആ ഡിഗ്രികൾ വ്യാജമാമെന്ന് തെളിയുന്നു
ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ വിവാദ പ്രസ്താവനകൾ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ സമയത്ത് പൊഖ്രിയാൾ നടത്തിയിരുന്നു. ഇദ്ദേഹത്തിനാണ് ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് ഡോക്ടറേറ്റ് നൽകിയെന്ന് അവകാശവാദം ഉന്നയിക്കുന്നത്.
രമേഷ് പൊഖ്രിയാലിന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങൾ അപൂർണ്ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിലുള്ള ജനന തീയതിയും പാസ്പോർട്ടിലെ ജനനതീയതിയും യോജിക്കുന്നില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
This post have 0 komentar
EmoticonEmoticon