ads

banner

Tuesday, 4 June 2019

author photo

ന്യൂഡൽഹി :  നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോടു പറഞ്ഞു.അതേസമയം, ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എൻ.പ്രിയ അറിയിച്ചു. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിൽ ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി.

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ സ്ഥിരീകരിച്ചെങ്കിലും ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിപ്പയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement