ads

banner

Tuesday, 4 June 2019

author photo

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വൻടി- 20 മത്സരം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റാന്‍ ശ്രമം. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി ചൂണ്ടിക്കാട്ടിയാണ് കെസിഎയുടെ നീക്കം. മത്സരം അനുവദിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം അസോസിയേഷന് ആണെന്നുമാണ് കെസിഎ നിലപാട്. ഫ്ളെഡ് ലിറ്റ് സംവിധാനത്തില്‍ പോരായ്മ, കോര്‍പ്പറേറ്റ് ബോക്‌സ് ഒരുക്കുന്നതിലെ സാമ്പത്തിക ബാധ്യത. ഇവയാണ് സ്‌പോര്‍ട്‌സ് ഹബ് ഒഴിവാക്കാനുള്ള കെസിഎ നീക്കത്തിനു പ്രധാന കാരണങ്ങള്‍. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അനിശ്ചിതത്വങ്ങളും ആശങ്കയുണ്ടാക്കുന്നെന്ന് കെസിഎ അധികൃതർ പറയുന്നു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ആർക്കെന്നുപോലും അറിയില്ലെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ തുക ഇനിയും നല്‍കാനുണ്ട്. എവിടെ മത്സരം നടത്താനും കെസിഎ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനു നടന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരവും കൊച്ചിയിലേക്ക് മാറ്റാന്‍ ശ്രമമുണ്ടായിരുന്നു. ഇന്ത്യ-വിന്‍ഡീസ് ടി 20 പരമ്പയിലെ രണ്ടാമത്തെ മത്സരമാണ് ബിസിസിഐ കേരളത്തിന് അനുവദിച്ചത്. ഡിസംബര്‍ രണ്ടിനാണ് മത്സരം

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement