ഉത്തര്‍പ്രദേശ്: സോന്‍ഭദ്ര വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി നടത്തുന്ന ധര്‍ണ തുടരുന്നു. കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പ്രിയങ്ക. മടങ്ങിപ്പോകണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം പ്രിയങ്ക തള്ളി. സോന്‍ഭദ്രയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നാലംഗ പ്രതിനിധി സംഘത്തേയും പൊലീസ് തടഞ്ഞു. പ്രിയങ്കയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സോന്‍ഭദ്രയിലെത്തും.
ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിൽ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഇന്നലെ ഉച്ചക്ക് പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിൽ എടുത്തത്. നിരോധനാജ്ഞ ലംഘിച്ചെന്നു ആരോപിച്ചായിരുന്നു ഇത്. ധർണ ഇരുന്ന ചുനാർ ഗസ്റ്റ് ഹൗസിലെ വൈദ്യുതി രാത്രിയിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. പ്രിയങ്കയെയും അനുയായികളെയും ഒഴിവാക്കാൻ അധികൃതർ മനപ്പൂർവം വൈദ്യുതി വിച്ഛേദിച്ചതാണെന്നു കോൺഗ്രസ് ആരോപിച്ചു
HomeUnlabelledനിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി ;വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന്
This post have 0 komentar
EmoticonEmoticon