ads

banner

Tuesday, 27 August 2019

author photo

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച്  ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ്  ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. 

കേസിന്‍റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാര്‍  പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു. ഇന്നിത് കോടതിയിൽ സമർപ്പിക്കും. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്‍റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. 

സ്വദേശിയുടെ പാസ്പോര്ട് സമർപ്പിച്ചാൽ തുഷാറിന്റെ പാസ്പോര്ട് കോടതി വിട്ടു കൊടുക്കും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിക്കും. 

വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്ത തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement