ബെംഗളൂരു: ഐഎസ്ആര്‍ഒയ്ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യത്തിന് തൊട്ടരികിലെത്തിയെന്നും തടസങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്‍തിരിയില്ലെന്നും മോദി പറഞ്ഞു. ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി ദൃഢമായി. ഓരോ ഇന്ത്യക്കാരനും ഐഎസ്ആര്‍ഒയില്‍ അഭിമാനം കൊള്ളുന്നു. ശാസ്ത്രജ്ഞര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദിയും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവരാണ്. ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങൾ തുടരണം. രാജ്യം മുഴുവൻ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലായിരിക്കുകയാണ്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon