ads

banner

Tuesday, 3 September 2019

author photo

ന്യൂഡൽഹി : സുപ്രീംകോടതിയിൽ വീണ്ടും സീനിയോറിറ്റി തർക്കം. സീനിയോറിറ്റി മറികടന്ന് കൊളീജിയം പുതിയ ജഡ്ജിമാരെ തീരുമാനിച്ചതിനെച്ചൊല്ലിയാണ് പരാതി. ഇതു സംബന്ധിച്ച് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകി.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജ‍ഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പരാതിയുമായി രംഗത്തെത്തിയത്.

സീനിയോറിറ്റി അനുസരിച്ച് രവീന്ദ്ര ഭട്ടിനെ സുപ്രീം കോടതി ജ‍ഡ്ജിയാക്കുന്നതിന് മുമ്പ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്ന് ആഗസ്റ്റ് 29ന് ജസ്റ്റിസ് കൗൾ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. നേരത്തെ ദില്ലി ഹൈക്കോടതി ജഡ‍്ജിയായിരുന്ന സഞ്ജീവ് ഖന്നയെ സീനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജ‍ഡ്ജിയാക്കുവാൻ കൊളീജിയം ശുപാർശ ചെയ്തപ്പോഴും ജസ്റ്റിസ് കൗൾ എതിർപ്പറിയിച്ച് കത്ത് നൽകിയിരുന്നു. അന്ന് കത്ത് പരിഗണിക്കാതെ കൊളീജിയം ശുപാർശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement