ads

banner

Monday, 16 September 2019

author photo

തിരുവനന്തപുരം:    പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പനെതിരെ സാമ്പത്തിക ആരോപണവുമായി വി എസിന്റെ മുൻ സെക്രട്ടറി രംഗത്ത്. മാണി സി കാപ്പൻ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഭൂമി ഇടപാട് നടത്തുകയും സാമ്പത്തിക തട്ടിപ്പ് തൊഴിലാക്കുകയും ചെയ്ത വ്യക്തിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.മാണി സി കാപ്പനെ പോലെ കളങ്കിതമായ പശ്ചാത്തലമുള്ള ഒരു വ്യക്തിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാര്ഥിയാകുന്നത് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ രാഷ്ട്രീയ ധാർമികതയ്ക്ക് ചേർന്നതാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നുണ്ട്.

2011 ൽ യു പി എ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഷില്ലോങ്ങിൽ 800 ഏക്കർ ഭൂമി പാട്ടത്തിനെടുക്കുകയും ഭക്ഷ്യോല്പന്നങ്ങൾ ഉല്പാദിപ്പിക്കുവാൻ ഒരു കമ്പിനി രൂപികരിച്ചു.ഭക്ഷ്യോല്പന്നങ്ങൾ ഉല്പാദിപ്പിക്കുവാനായി തുടങ്ങിയ ഗാമ ട്രേഡ് ലിങ്ക് ഇന്ത്യ എന്ന കമ്പിനി പ്രവർത്തന സജ്ജമാണോ എന്നറിയില്ല. ഭൂമി തട്ടിപ്പ് മാത്രമല്ലെന്നും വണ്ടി ചെക്ക് കേസും ബാങ്ക് ഇടപാടുകളിൽ ക്രമക്കേടും നടന്നിട്ടുണ്ടെന്നും ആരോപണം ഉയരുന്നു.എറണാകുളം,കോട്ടയം,ബോറിവാലി എന്നീ സ്ഥലങ്ങളിൽ മാണി സി കാപ്പനെതിരെ വണ്ടി ചെക്ക് കേസുകൾ നില നിൽക്കുന്നതിന്റെ തെളിവുകൾ സഹിതമാണ് മാണി സി കാപ്പനെതിരെ വി എസിന്റെ മുൻ സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്.

 

കാർഷികവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്ന് കോടികൾ വായ്‌പ എടുക്കുകയും അത് തിരിച്ച് അടക്കാതെയിരിക്കുന്ന വ്യക്തിയാണ് മാണി സി കാപ്പനെന്നും ആരോപണം ഉയരുന്നു.ഷില്ലോങ്ങിൽ പാട്ടത്തിനെടുത്ത 800 ഏക്കർ ഭൂമിയിൽ എത്ര കോടി രൂപയാണ് മുടക്കിയാണ് പാട്ടത്തിനെടുത്തത് എന്ന വസ്തുത മറച്ചു വെച്ചിരിക്കുകയാണെന്നും ഈ തുകയുടെ സ്രോതസിനെ കുറിച്ച് കേന്ദ്ര ഏജൻസിക്കൾ അന്വേഷിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവിശ്യം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement