മുംബൈ: ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കാശ്‌മീരിൽ ജനങ്ങളെ തടവിലാക്കിയതിൽ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍റ്റിജ. ഇത് ഗാന്ധിയുടെ ഇന്ത്യയോ അതോ ഗോഡ്‌സെയുടെ ഇന്ത്യയോ, സ്വന്തം രാജ്യത്ത് സഞ്ചരിക്കാന്‍ പാസ് ആവശ്യമാണെന്ന് വന്നാല്‍ എന്താണ് സ്ഥിതിയെന്ന് ഇല്‍റ്റിജ ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഇല്‍റ്റിജ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി കശ്മീരികളെ തടവിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനാകുമോ? മനുഷ്യര്‍ക്കുണ്ടാകുന്ന മുറിവുകളെ കുറിച്ചും സാമ്ബത്തികഞെരുക്കത്തെക്കുറിച്ചും സംസാരിക്കാനാകുമോ? ഇല്‍റ്റിജ ചോദിക്കുന്നു.
'ഇന്ത്യാ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇല്‍റ്റിജ പ്രതികരണവുമായി രംഗത്തെത്തിയത്. ഇല്‍റ്റിജയുടെ മാതാവ് മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന നേതാക്കളും വീട്ടു തടവിലാണ്. പുറത്ത് പോലും ഇറങ്ങാനാകാതെ കാശ്‌മീരി ജനതയുടെ ജീവിതം ദുസ്സഹമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്റർനെറ്റ്, മൊബൈൽ സംവിധാനങ്ങളും റദ്ദാക്കി പുറം ലോകവുമായി ബന്ധപ്പെട്ട് ജനങ്ങളെ അടിച്ചമർത്തിയിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon