ads

banner

Wednesday, 9 October 2019

author photo

ഇസ്ലാമബാദ് :  പാകിസ്താനില്‍ കടം പെരുകുന്നതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പാകിസ്താന്‍ കടം വാങ്ങിക്കൂട്ടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇപ്പോഴത്തെ സർക്കാരിന്റെ ഒരു വർഷത്തെ ഭരണകാലത്ത് മാത്രം രാജ്യത്തിന്റെ മൊത്തം കടത്തിൽ 7,509 ബില്യൺ പാകിസ്താനി രൂപയുടെ വർധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായ്പയെടുക്കുന്ന വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2018 ആഗസ്റ്റിനും 2019 ആഗസ്റ്റിനുമിടയിൽ പാക് സർക്കാർ 2,804 ബില്യൺ രൂപ വിദേശ സ്രോതസുകളിൽ നിന്നും 4,705 ബില്യൺ രൂപയും ആഭ്യന്തര സ്രോതസുകളില്‍ നിന്നും വായ്പയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യത്തിന്റെ പൊതു കടത്തിൽ 1.43 ശതമാനം വർധനയുണ്ടായി. ഫെഡറൽ ഗവൺമെന്റിന്റെ കടം 32,240 ബില്യൺ രൂപയിലെത്തി. കഴിഞ്ഞ ആഗസ്റ്റിൽ ഇത് 24,732 ബില്യൺ രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ സർക്കാരിന്റെ നികുതി പിരിവ് വഴി ലഭിച്ചത് 960 ബില്യൺ രൂപയായിരുന്നു. ഒരു ട്രില്യൺ രൂപയായിരുന്നു ലക്ഷ്യം

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement