മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 164 സീറ്റില്‍ ബി.ജെ.പിയും 124 സീറ്റില്‍ ശിവസേനയും മത്സരിക്കും. ഇരു പാര്‍ട്ടികളും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഹരിയാനയിലെ കോണ്‍ഗ്രസ് താരപ്രചാരകരുടെ ലിസ്റ്റില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തല്‍വാറിനെയും ഉള്‍പ്പെടുത്തി. സീറ്റ് വിഭജനത്തിന്‍റെ പേരില്‍ ഇടഞ്ഞുനിന്ന ശിവസേനയെ ഒടുവില്‍ അനുനയിപ്പിച്ച് സഖ്യമായി തന്നെ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. തുല്യസീറ്റുകളില്‍ മത്സരിക്കാമെന്ന ശിവസേനയുടെ ആവശ്യത്തെ ഒടുവില്‍ 124 സീറ്റ് നല്‍കി ബി.ജെ.പി സമാധാനിപ്പിച്ചിരിക്കുകയാണ്.
നാലാമത്തെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയോടെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഉണ്ടായിരുന്ന ശീതയുദ്ധത്തിന് അവസാനമായത്. ഇരു പാര്‍ട്ടികളും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങല്‍ പരിഹരിച്ചതായി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്‍.ഡി.എ സഖ്യത്തിന് വലിയ വിജയം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ല്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചതെങ്കിലും രണ്ട് പാര്‍ട്ടികളും തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കുകയായിരുന്നു.
ഹരിയാനയില്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്ന മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വ്യക്തികളുടെ പാര്‍ട്ടിയല്ലെന്ന് പി.സി.സി അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. ഈ മാസം 21 നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon