കോഴിക്കോട്: പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായ് കൊലപാതക പരമ്പരയിലെ ജോളിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെയാണ് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്.
ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.
അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അതേ സമയം ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു വെളിപ്പെടുത്തി. ഷാജുവിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാജു കുടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസം ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.
വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഷാജു മൊഴി നല്‍കിയിരുന്നു. ജോളിയ്ക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു.
This post have 0 komentar
EmoticonEmoticon