തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ ഇന്‍ട്രോയല്‍ ഫര്‍ണിച്ചറിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ആളപായമില്ല. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.
മെത്തയുടെ നിര്‍മ്മാണ യൂണിറ്റിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടു കൂടി തീപിടുത്തം ഉണ്ടായത്.കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് നോക്കുമ്ബോഴാണ് തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കഴക്കൂട്ടം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചു. തുടര്‍ന്ന് കഴക്കൂട്ടം ടെക്നോപാര്‍ക്കിലുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്.
This post have 0 komentar
EmoticonEmoticon