വാഷിംഗ്ടണ്‍: ട്രംപ് സർക്കാരിലെ നാലാമത്തെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയും രാജിവെച്ച് പടിയിറങ്ങി. ആഭ്യന്തര സുരക്ഷ ആക്ടിംഗ് സെക്രട്ടറി കെവിന് മക് അലീനനാണ് രാജിവച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. ആറ് മാസം മുൻപാണ് അദ്ദേഹം ചുമതലയേറ്റത്.
കെവിന് മക് അലീനന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രസിഡന്റ് ട്രംപ് തന്നെ രംഗത്തെത്തി. "അഭിനന്ദനങ്ങള്‍ കെവിന്, നന്നായി ജോലി ചെയ്തു. പുതിയ ആക്ടിംഗ് സെക്രട്ടറിയെ അടുത്താഴ്ച പ്രഖ്യാപിക്കും'- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ആറു മാസം മുൻപാണ് കെവിന് മക് അലീനന്‍ ആക്ടിംഗ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ട്രംപിന്റെ പല വിവാദ നയങ്ങളുടെയും ഉത്തരവാദി എന്നു പഴികേട്ട കിര്‍സ്ജെന്‍ നീല്‍സണ്‍ പടിയിറങ്ങിയതിനെ തുടര്‍ന്നായിരുന്നു നിയമനം. കെവിന് മക് അലീനന്‍ മെക്സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസിഡന്റിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon