തിരുവനന്തപുരം: സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍. നിർമാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പക്ഷേ പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും. റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനുമില്ല. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്.
സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും ഇന്ന് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണെന്നും ബാബു രാജു പറഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon