മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച ബിജെപി പ്രവര്‍ത്തകനെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഹിരമണി തിവാരി എന്ന യുവാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
വഡാലയിലെ ശാന്തിനഗറില്‍ ഡിസംബര്‍ 20നാണ് സംഭവം. വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. മര്‍ദനമേറ്റ യുവാവിനും ശിവസേന പ്രവര്‍ത്തകര്‍ക്കും വഡാല ടിടി പൊലീസ് നോട്ടീസയച്ചു. ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ജാമിയ മില്ലിയയില്‍ ഡല്‍ഹി പൊലീസ് നടപടിയെ ജാലിയന്‍ വാലാബാഗ് സംഭവുമായി ഉദ്ധവ് താക്കറെ ഉപമിച്ചതില്‍ പ്രതിഷേധിച്ചാണ് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. താക്കറെക്കെതിരെ അപമാനകരമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon