തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം കേരളത്തിലും കൂടുതൽ ശക്തമാകുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് കോൺഗ്രസ് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നത്.
കാസര്‍കോട് ജില്ലയിലെ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുത്തെ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയിലും സംഗമം ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ സംഗമം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എംപി (വയനാട്), ബെന്നി ബഹനാന്‍ എംപി(തൃശൂര്‍), വി ഡി സതീശന്‍ എംഎല്‍എ (എറണാകുളം), കെ സി ജോസഫ് എംഎല്‍എ(കോട്ടയം), ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ജില്ലകളിലെ ജനമുന്നേറ്റ സംഗമം നടക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon