ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികൾ പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്ന് വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും. ദേശീയ തലത്തിൽ പ്രതിഷേധം വ്യാപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാർത്ഥികളുടെ പിന്തുണ ഇവർ അഭ്യർത്ഥിച്ചു. സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നാല് പേർ മലയാളികളാണ്.
ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഡൽഹി പോലീസ് നടത്തിയ നരനായാട്ടിനെ തുടർന്ന് പ്രക്ഷോഭം രാജ്യ വ്യാപകമായി പടർന്നിരുന്നു. പോലീസ് അതിക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി സംഘര്‍ഷ ഭരിതമായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഹോസ്റ്റലുകളിലും ശുചിമുറികളിലും ലൈബ്രറിയിലും വരെ കയറി പോലീസ് അക്രമം നടത്തിയിരുന്നു.
തുടർന്ന് ജാമിയ വിദ്യാർത്ഥികൾ ഡൽഹി പോലീസ് ആസ്ഥാനത്തിനു മുന്നിൽ പുലർച്ചെ വരെ നടത്തിയ സമരത്തിന് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ മദ്രാസിലെ കേന്ദ്ര സർവ്വകലാശാലയിൽ വരെ പ്രതിഷേധമുയർന്നു. പൊലീസ് നടപടികളിൽ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon