തിരുവനന്തപുരം. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദ മുഖ്യാതിഥിയാകും. തുർക്കിയിൽ നിന്നുളള പാസ്ഡ് ബൈ സെൻസർ ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാവിലെ 10 മാണി മുതല്‍ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങും.
മലയാളിക്ക് ഇനി സിനിമാ കാഴ്ചയുടെ നാളുകൾ. ഡിസംബര്‍ പന്ത്രണ്ടു വരെയാണ് സിനിമാ പ്രേമികളുടെ കാഴ്ചയുടെ പൂരം തലസ്ഥാനത്ത് നടക്കും.73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദർശനം.
ഇത്തവണ 14 മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് സിനിമകള്‍ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകള്‍ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജല്ലിക്കട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി.ബാര്‍ക്കോ ഇലക്‌ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. 10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റർ ചെയ്തതത്. ഒമ്പതിനായിരത്തോളം പേർക്ക് ഒരേ സമയം സിനിമ കാണാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon