ഇടുക്കി: സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ നിലപാട് സ്വീകരിച്ചതിൽ പുതിയ ദേവികുളം സബ് കളക്ടര്‍ എസ് പ്രേംകൃഷ്ണനെതിരെ സിപിഎം നേതൃത്വം രംഗത്ത്. വട്ടവടയിലെ 'മാതൃകാഗ്രാമം' പദ്ധതിക്കായി ഒന്നേമുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ടാണ് ഇത്തവണ സിപിഎം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. തുടർച്ചയായ നാലാമത് ദേവികുളം സബ് കളക്ടർമാർക്ക് നേരെയാണ് സിപിഎം രംഗത്തുവരുന്നത്.
മാതൃകാഗ്രാമം പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പിന് സാധ്യതയുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ. ഇതിനെതിരെ സബ് കളക്ടറെ വെല്ലുവിളിച്ച് സിപിഎം നേതാവും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ രാമരാജ് രംഗത്തെത്തി. പേരെടുക്കാന്‍വേണ്ടി ഭൂപ്രശ്‌നങ്ങള്‍ സ്വയംസൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നവരാണ് ദേവികുളത്ത് മാറിമാറിവരുന്ന സബ് കളക്ടര്‍മാരെന്ന് രാമരാജ് ആരോപിച്ചു. സബ് കളക്ടറും താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പരിസ്ഥിതിസംഘടനയായ യുഎന്‍ഡിപിയുടെ ഏജന്റുമാരാണ്. എന്തുവിലകൊടുത്തും പദ്ധതി പൂര്‍ത്തിയാക്കും.
വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തിലെ ആദിവാസികള്‍ അടക്കമുള്ള പാവങ്ങളെ പരിസ്ഥിതിയുടെയും നീലക്കുറിഞ്ഞിയുടെയും പേരുപറഞ്ഞ് കുടിയിറക്കാനുള്ള ബോധപൂര്‍വമായ നടപടികളാണ് സബ് കളക്ടര്‍ നടത്തുന്നത്. പദ്ധതി ഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും പോക്കുവരവ് ചെയ്തുകൊടുക്കാത്തതിനാല്‍ സര്‍ക്കാര്‍ തരിശ്ശ് എന്നു കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് പ്രേംകൃഷ്ണന്‍. മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയത്തെ തൊട്ടതിനെ തുടർന്ന് ദേവികുളം സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി ആര്‍ പ്രേംകുമാര്‍, ഡോ. രേണുരാജ് എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon