ദില്ലി: അടുത്തമാസം നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഒരു കോടിയിൽ അധികം സ്വത്തുള്ളവർ 164പേർ. ബിജെപിയിലും എഎപിയിലും കോണ്‍ഗ്രസിലുമെല്ലാം കോടീശ്വരന്മാരുടെ സാന്നിധ്യമുണ്ട്.മണ്ഡ്ക മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയായി മൽസരിക്കുന്ന ധർമപാൽ ലക്രയാണ് സ്വത്തിന്റെ കാര്യത്തിൽ മുന്നിൽ. 292.1 കോടിയാണ് ധർമപാലിന്റെ സ്വത്ത്.
ആർകെ പുരത്ത് മൽസരിക്കുന്ന ആം ആദ്മി സ്ഥാനാർഥി പ്രമീള ടോക്കസാണ് രണ്ടാം സ്ഥാനത്ത്. 80.8 കോടി രൂപയാണ് പ്രമീളയുടെ സ്വത്ത്. 80 കോടിയുടെ സ്വത്തുമായി ആംആദ്മിയുടെ തന്നെ രാം സിംഗ് നേതാജിയാണ് മൂന്നാംസ്ഥാനത്ത്. ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ നിൽക്കുന്നവർക്കെല്ലാം 50 കോടിക്കു മുന്നിലാണ് സ്വത്ത്.ബിജെപിയുടേയും കോണ്‍ഗ്രസിന്റെയുമെല്ലാം സ്ഥാനാർഥികൾ 50 കോടിക്കുമേൽ സ്വത്തുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയാണ്. മൂന്നുപേര്‍ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസില്‍ നിന്നും ഒരാളാണ് ഉള്ളത്.
പ്രായം നോക്കിയാല്‍ രാജേന്ദ്ര നഗറില്‍ മത്സരിക്കുന്ന 25 വയസുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോക്കി തുഷീദ് ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഷഹാദറയില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥ്. ഇദ്ദേഹത്തിന് 75 വയസാണ്. ഇതില്‍ റോക്കിയാണ് ഏറ്റവും സ്വത്ത് കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇദ്ദേഹത്തിന്റെ സ്വത്ത് വെറും 55,574 രൂപയാണ്. ഏറ്റവും സ്വത്ത് കുറഞ്ഞ 10 സ്ഥാനാര്‍ത്ഥികളില്‍ 7 പേര് ആംആദ്മിക്കാരാണ്. രണ്ട് കോണ്‍ഗ്രസുകാരും, ഒരു ബിജെപിക്കാരനും ഈ ലിസ്റ്റിലുണ്ട്.
ഒരു കോടിയില്‍ താഴെ സ്വത്തുള്ള 19 സ്ഥാനാര്‍ത്ഥികളെ ആംആദ്മി രംഗത്ത് ഇറക്കുന്നു. 2015 ല്‍ ഇത് 29 ആയിരുന്നു. ബിജെപിയില്‍ ആണെങ്കില്‍ ഈ വിഭാഗത്തില്‍ മത്സര രംഗത്ത് 16 പേരുണ്ട്. 2015 ല്‍ 1 കോടിയില്‍ കുറവ് സ്വത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 22 പേരായിരുന്നു ബിജെപിക്കായി മത്സരിച്ചത്. കോണ്‍ഗ്രസില്‍ ഈ വിഭാഗത്തില്‍പ്പെട്ട 16 പേര് 2015 ല്‍ മത്സരിച്ചപ്പോള്‍. ഇത്തവണ മത്സരിക്കുന്നത് 11 പേരാണ്.സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം പരിഗണിച്ചാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇത് 47.3 വയസാണ്. ബിജെപിയില്‍ ഇത് 52.8 ആണ്. കോണ്‍ഗ്രസിലാണെങ്കില്‍ ശരാശരി വയസ് 51.2 വയസാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon