തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ച്, ഓട്ടോ തകര്‍ത്ത
സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടുകാല്‍ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. പുതിയതുറ സ്വദേശിയായ യേശുദാസിനെയാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കരനായ
യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടര്ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യേശുദാസിന്റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. ഓട്ടോറിക്ഷയും തികള്‍ തല്ലിത്തകര്‍ത്തു.പിടിയിലായ മേരി ദാസ് പൊലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് കാഞ്ഞിരംകുളം എസ്ഐ ബിനു ആൻറണി പറഞ്ഞു. യേശുദാസിനെ അക്രമിച്ച സംഘത്തിലെ രണ്ടാമനായി അന്വേഷണം നടക്കുകയാണെന്നും എസ്ഐ പറഞ്ഞു. ആക്രമണത്തില്‍ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസന്
ചികിത്സയിലാണ്.
Friday, 24 January 2020
Next article
കൊല്ലത്തു വ്യാജ മരുന്ന് വിതരണം; പ്രതികൾ പിടിയിൽ
Previous article
നേപ്പാളിൽ മരിച്ച പ്രവീണിനും കുടുംബത്തിനും നാടിന്റെ കണ്ണീർ വിട
This post have 0 komentar
EmoticonEmoticon