ന്യൂഡൽഹി: കേരളത്തിൽ നിന്നെത്തിയ കോൺഗ്രസ്സ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബന്നി ബഹനാൻ എന്നിവർ ജെ. എൻ യു സന്ദർശിച്ചു. ജെഎൻയുവിൽ നടന്ന സംഭവങ്ങൾ രാജ്യത്തിനു തന്നെ നാണക്കേടാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അക്രമികളെ സംരക്ഷിക്കാനാണ് പൊലീസ് കൂട്ടു നിന്നത്. തികച്ചും ഏകപക്ഷീയമായാണ് പൊലീസ് പെരുമാറിയത്. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ്. ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. വി സി ഉൾപ്പെടെ ഉള്ളവർക്കെതിരേ നടപടിയെടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ജെ. എൻ. യുവിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്താകെ സർവകലാശാലാ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിെൻറ പാതയിലാണ്. രാജ്യത്തെ ചിന്തിക്കുന്ന ജനങ്ങൾ ഒന്നടങ്കം ഈ പോരാട്ടത്തിനു പിന്തുണയുമായുണ്ട്. രാജ്യത്തെ മതേതരത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് ഈ പോരാട്ടം. സ്വതന്ത്രചിന്തയുടെയും മതേതരത്വത്തിന്റെയും ഉജ്ജ്വലമാതൃകയാണ് ജെ. എൻ. യു. ഈ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon