ads

banner

Monday, 20 January 2020

author photo

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി പവൻ കുമാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. സംഭവസമയത്ത് പ്രായപൂർത്തിയായില്ലെന്ന പവൻകുമാറിന്റെ വാദം നേരത്തെ പരിഗണിച്ചു തള്ളിയതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഈ വാദത്തിന് അവസാനമില്ലേയെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. വീണ്ടും വീണ്ടും ഒരേ ആവശ്യവുമായി പ്രതികൾ വരികയാണെന്നും വീണ്ടും സമീപിക്കാൻ എന്ത് പുതിയ വസ്തുതയാണ് ഉള്ളതെന്നും കോടതി ചോദിച്ചു. 2013 ൽ വിചാരണാ കോടതി തള്ളിയ വാദം ഡൽഹി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. 2013ൽ എന്തുകൊണ്ട് വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മേൽക്കോടതിയെ സമീപിച്ചില്ലെന്ന് സുപ്രിംകോടതി ചോദിച്ചു.

സ്‌കൂൾ രേഖകൾ തെളിവായി എടുക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ എപി സിംഗ് പറഞ്ഞു. മറ്റൊരു പ്രതിയെ ജൂവനൈൽ ആയി പരിഗണിച്ചു ഉത്തരവ് ഇറക്കിയതാണല്ലോയെന്നും ജസ്റ്റിസ് ആർ ബാനുമതി ചോദിച്ചു. ജുവനൈൽ വാദം എപ്പോൾ വേണമെങ്കിലും ഉന്നയിക്കുന്നതിന് തടസമില്ലെന്ന് എപി സിംഗ് പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ സുപ്രിംകോടതി തള്ളുകയായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement