ads

banner

Monday, 17 February 2020

author photo

നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നു ചെയ്ത "Dr Sweet heart" എന്ന ത്രില്ലർ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. അനന്ദു അജന്തകുമാർ രചനയും സംവിധാനവും ചെയ്തിരിക്കുന്നു. A Square creations ന്റെ ബാനറിൽ രഞ്ജിത് രാഘവൻ, അനന്ദു അജന്തകുമാർ , അബിൻ മോഹൻ എന്നിവർ ചെന്നാണ് " Dr Sweet heart" നിർമിച്ചിരിക്കുന്നത്. ലാഞ്ചോ എന്ന ഒരു റിപ്പർ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു പോയ വാർത്തയിൽ നിന്നും തുടങ്ങുന്ന ചിത്രം, ഒരു വൈകിയ രാത്രി ഒഫിഷ്യൽ മീറ്റിംഗ് കഴിഞ്ഞു തൃശൂർ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ഹർഷൻ എന്ന ചെറുപ്പക്കാരന് രാത്രിയിൽ നേരിടേണ്ടി വരുന്ന ഒരു അപകടവും അതു അയാളുടെ ജീവിതത്തെ മുഴുവനായും തലമേൽ മറിക്കും വിധത്തിൽ എങ്ങനെ  ചെന്നെത്തുന്നു എന്നതാണ് കഥ പശ്ചാത്തലം.

ഇരുട്ടിന്റെ ഭംഗി വളരെ ഭംഗിയായി തന്നെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒലൈറ്റ് യൂണിറ്റ് ഒന്നും ഉപയോഗിക്കാതെ സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചം മാത്രം പ്രയോജനപെടുത്തി ദൃശ്യങ്ങൾ പകർത്തിയത് അച്യുത് കൃഷ്ണൻ ആണ്. നോൺ ലിനിയർ രീതിയിൽ ചിത്രം എഡിറ്റ് ചെയ്തുരിക്കുന്നത് ലിനോയ്‌ വര്ഗീസ്‌ ആണ്. അരവിന്ദ്‌ ദീപു, ശ്രീകുമാർ രാമകൃഷ്ണൻ , ജെറി മാത്യൂ, രൂപേഷ് രാജ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തുരിക്കുന്നു. കിരൺ s വിശ്വ-ശരത് എന്നിവർ ചേർന്ന് സംഗീതവും അരുൺ ചന്ദ്രകുമാർ  സഹാസംവിധാനാവും നിർവഹിച്ചിരിക്കുന്നു ചിത്രത്തിന്റെ തുടർ ഭാഗങ്ങൾ ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement