തിരുവനന്തപുരം: മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ പ്രതിഷേധം നടത്തി.ഇന്നലെ പത്തനംതിട്ടയിലെത്തിയ ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.
സുരക്ഷ മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് ഇവരെ കയറ്റിയത്. അതിനെ ചോദ്യം ചെയ്തും അവരെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടും ബിജെപി ജില്ലാ സെക്രട്ടറി എസ്.സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
റെയില്‍വെ-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരോട് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കയറുകയും ട്രെയിനകത്തേക്ക് കയറാനുള്ള ശ്രമവും നടത്തി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചു. സന്ദര്‍ശനത്തിനായി തങ്ങള്‍ ഇനിയും വരുമെന്ന് മനിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon