പഞ്ചാബിനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബ് ഡ്രൈവിംഗ് സീറ്റില്‍ എത്തിയിരിക്കുന്നു. മത്സരത്തില്‍ പഞ്ചാബ് ശക്തമായ നിലയില്‍ തന്നെയാണ് നിലവില്‍ എത്തിയിരിക്കുന്നത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ 121 പുറത്താക്കിയ പഞ്ചാബ് ഇന്ന് കളി അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 135 എന്ന ശക്തമായ നിലയിലാണ് മത്സരത്തില്‍ മുന്നിട്ടിരിക്കുന്നത്.
അതായത്, 67 റണ്‍സോടെ ജീവന്‍ജ്യോത് സിങ്ങും 41 റണ്‍സോടെ മന്‍ദീപ് സിംഗുമാണ് ക്രീസില്‍ ഉള്ളത്.മാത്രമല്ല, കേരളത്തിന് വേണ്ടി രണ്ടു വിക്കറ്റുകളും വീഴ്ത്തിയത് ബേസില്‍ തമ്പിയാണ്. കൂടാതെ, ശുഭ്മാന്‍ ഗില്‍ 24 റണ്‍സ് എടുത്തും അന്‍മോള്‍പ്രീത് സിങ് റണ്‍ ഒന്നും എടുക്കാതെയും പുറത്തായി. മാത്രമല്ല, നേരത്തെ ടോസ് നേടിയ പഞ്ചാബ് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ കേരള നിരയില്‍ വിഷ്ണു വിനോദ് ഒഴികെ മറ്റൊരാള്‍ക്കും ബേധപെട്ട സ്‌കോര്‍ കണ്ടെത്താനായില്ല. 35റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. പഞ്ചാബ് നിരയില്‍ 6 വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗളിന്റെ പ്രകടനമാണ് കേരളത്തിന്റെ നടുവൊടിച്ചത്.
This post have 0 komentar
EmoticonEmoticon