ads

banner

Sunday, 27 January 2019

author photo

 
ബെൽജിയം സ്വദേശി എറിക് ഡെഡിക്കൻ ലോകം ചുറ്റുന്നത് സൈക്കിളില്‍ ആണ് . വാര്‍ത്തകളില്‍ ഇടം പിടിച്ച എറിക് തൃശ്ശൂരിലെ ഇറ്റ്ഫോക്കിലുമെത്തി.
 ആദ്യമായാണ് കേരളത്തില്‍. മുമ്പ് ഇന്ത്യയിൽ എത്തിയതും സൈക്കിളിൽ. 65 എന്നത് അത്രവലിയ പ്രായമൊന്നുമല്ല എന്നാണ് എറിക്കിന്റെ ഭാഷ . സൈക്കിളിനുമുണ്ട് ഏതാണ്ട് നല്ല പ്രായം. കൂടെക്കൂട്ടിയിട്ട് രണ്ടു പതിറ്റാണ്ടിേലറെയായി.

എട്ടുവർഷം മുന്പ് രാജസ്ഥാനിലെത്തിയതാണ് ആദ്യ ഇന്ത്യൻ അനുഭവം. കായലും പ്രകൃതി ഭംഗിയുമൊക്കെയുള്ള സ്ഥലം തേടിയാണ് കേരളത്തിലെത്തിയത്.

തൃശ്ശൂരുനിന്ന് കണ്ണൂരിലേക്കാണ് യാത്ര. തെയ്യം കാണുകയാണ് ലക്ഷ്യം. പിന്നെ ഊട്ടിയും തമിഴ്നാട്ടിലെ ചില സ്ഥലങ്ങളും കറങ്ങിയശേഷം കൊച്ചിയിലേക്ക് മടങ്ങും. ചിത്രരചനയും ശിൽപ്പനിർമാണവുമെല്ലാം വശമുള്ള ആർട്ടിസ്റ്റാണ് എറിക്. 20 വർഷമായി സന്തതസഹചാരിയായ സൈക്കിളിലാണ് എറിക്കിൻറെ ഈ ഉലക സഞ്ചാരങ്ങൾ. സൈക്കിളിൽ ഇതിനകം 7,000 കിലോമീറ്റർ താണ്ടി.

ആഫ്രിക്കയിലും ശ്രീലങ്കയിലും യാത്രകൾ നടത്തിയിട്ടുണ്ട് യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തേക്ക് വിമാനത്തിൽ സൈക്കിൾ കൊണ്ടുപോവും. വിമാനം ഇറങ്ങിയ ശേഷം സൈക്കിളിൽ യാത്ര തുടങ്ങും.
കേരളത്തിലേക്കുവന്നത് കൊച്ചിയിൽ വിമാനമിറങ്ങിയാണ്. എത്തിയിട്ട് അഞ്ചുദിവസമായി.ആദ്യം ആലപ്പുഴയിലേക്കാണ് പോയത്.

കേരളത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നത് പേടിപ്പിക്കുകയാണ്. അതുകൊണ്ട് ഇടറോഡുകളിലൂടെയാണ് സഞ്ചാരം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement