ന്യൂസിലന്റ്: ക്രിക്കറ്റ് ലോകത്ത് നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. ന്യൂസീലന്‍ഡില്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണ് മലയാളി ക്രിക്കറ്റര്‍ മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന്‍ ഹരീഷാണ് (33) മരിച്ചത്. സൗത്ത് ഐലന്റിലെ ഡ്യുണഡിനില്‍ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
ഗ്രീന്‍ ഐലന്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റനായിരുന്നു. ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസ്സിലെ ജീവനക്കാരനായ ഹരീഷിന്റെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി നിഷയാണ്. ഏകമകള്‍ ഗൗരി.ശവസംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon