മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസ് പരിഗണിക്കുന്നത് കോടതി 28 ലേക്ക് മാറ്റി. കേസിൽ 16 പ്രതികൾക്കാണ് കൊലപാതകവുമായി നേരിട്ട് പങ്കുള്ളതെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ വിചാരണ നടപടികളാണ് മാർച്ച് 28 ലേക്ക് മാറ്റിയത്.
പോലീസ് കോടതിയിൽ സമർപ്പിച്ച പ്രതി പട്ടികയിൽ 27 പേരാണുള്ളത്.അതിൽ 19 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.അതെ സമയം കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള 16 പ്രതികളെ ഉൾപ്പെടുത്തിയാണ് പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.ഇതിൽ 9 പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.5 പേർക്ക് ജാമ്യം ലഭിച്ചു. കേസിലെ പ്രധാന പ്രതികളിൽ 7 പേർ കൂടി പിടിയിലാകാനുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon