ads

banner

Wednesday, 13 March 2019

author photo

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ ഹര്‍ജിക്കാര്‍ക്കെതിരെ സുപ്രീകോടതിയില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം. റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ത്തിയതും, അതിനുവേണ്ടി ഗൂഢാലോചന നടത്തിയതും കുറ്റകരമാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ മോഷണം പോയെന്നായിരുന്നു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നത്. പുതിയ സത്യവാങ്മൂലത്തില്‍, രേഖകള്‍ അനധികൃതമായി കടത്തി ഫോട്ടോകോപ്പി എടുക്കുകയാണ് ചെയ്തതെന്ന് എ.ജി പറഞ്ഞു. അതീവ രഹസ്യ സ്വഭാവമുള്ളതും, രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുമായ പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ ഫോട്ടോകോപ്പി എടുത്തത് മോഷണമായി തന്നെ കാണണമെന്ന് പറഞ്ഞ കേന്ദ്രം, ഈ വിഷയത്തില്‍ ഫെബ്രുവരി 28 മുതല്‍ ആഭ്യന്തര അന്വേഷണം നടന്ന് വരികയാണെന്നും അറിയിച്ചു.

റഫാല്‍ പുനപരിശോധനാ ഹര്‍ജികളില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കാനിരിക്കെ, അനധികൃതമായി കടത്തിയ രേഖകളുടെ അടിസ്ഥാനത്തല്‍ ഉന്നയിച്ചിട്ടുള്ള പുനപരിശോധന ഹരജി തള്ളണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement