തിരുവല്ല: വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. കുമ്ബനാട് കോയിപ്രം കരാലില്‍ വീട്ടില്‍ അജിന്‍ റെജി മാത്യുവാണ് (18) റിമാന്‍ഡിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി പ്രതിയെ അക്രമം നടന്ന ചിലങ്ക തിയേറ്ററിന് സമീപത്തെത്തിച്ച് തെളിവെടുത്തു.
ശരീരമാസകലം പൊള്ളലേറ്റ അയിരൂര്‍ ചരുവില്‍ കിഴക്കേതില്‍ കവിത (20) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 65 ശതമാനമാണ് പെണ്‍കുട്ടിക്ക് പൊളളലേറ്റിരിക്കുന്നത്. ഇതിനുപുറമെ വയറ്റിലും കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അയിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊളളലേറ്റത്. തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
This post have 0 komentar
EmoticonEmoticon