ads

banner

Friday, 3 May 2019

author photo

ജന്മം കൊണ്ടു യൂറോപ്യനായിരുന്നെങ്കിലും മലയാളഭാഷയുടെ ഇതിഹാസത്തിൽ ഒരു ചരിത്രവിഗ്രഹത്തിന്റെ പരിവേഷമുള്ള ഹെർമൻ ഗുണ്ടർട്ടിന്റെ മകളുടെ മകനായിരുന്ന ഹെർമൻ ഹെസ്സെ. അദ്ദേഹം എഴുത്തുകളിലൂടെ സ്വാധീനം ചെലുത്തിയ സാഹിത്യകാരനാണ്. ഇന്ത്യക്ക് സുപരിചിതനായ ജര്‍മ്മന്‍ സാഹിത്യകാരന്‍. ഭാരതീയപൈതൃകത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും അവഗാഹമായ പാണ്ഡിത്യം നേടിയിരുന്നു. കൂടാതെ, മഹാത്മാഗാന്ധിയുടെ ജീവിതസന്ദേശങ്ങളിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. 

ദൈവശാസ്ത്ര സെമിനാരിയിൽ 1891-ൽ ചേർന്ന ഹെർമൻ ഹെസ്സെ  തന്റെ സ്വഭാവത്തിന്റെ വിപ്ലവ വശം മനസ്സിലാക്കിയതിനെ   തുടർന്ന് സെമിനാരിയിൽ നിന്ന് ഒളിച്ചോടി സാഹിത്യത്തിന്റെ വേരുകളിലേയ്ക്ക്  ഇറങ്ങുകയായിരുന്നു.

സവിശേഷമായ രചനാപാടവം കൊണ്ട് പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കൃതികള്‍. ആധുനിക യൂറോപ്യന്‍ സാഹിത്യത്തിന്റെ മാമൂലുകള്‍ക്കു വിരുദ്ധമായി ഭാഷയിലും ആശയങ്ങളിലും അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത അദ്ദേഹം കൊണ്ടുവന്നു. പാശ്ചാത്യലോകം അധഃപതനത്തിലേക്കാണ് പോകുന്നതെന്നും ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ സമയംആഗതമായെന്നും ഹെസ്സെ വിചാരിച്ചു. യൂറോപ്യന്‍ മതസങ്കല്പങ്ങളുടെ പഴയ മട്ടിലുള്ള വിശ്വാസജീവിതങ്ങള്‍ക്കു പകരം പുതിയ ദൈവവും മനുഷ്യനുംധര്‍മ്മനീതിയും ലോകവും വരട്ടേയെന്ന് ഹെസ്സെ ആഗ്രഹിച്ചു. നിരന്തരമായ പുതുക്കിപ്പണിയലുകള്‍ എഴുത്തിന്റെ ഘടനയിലും ശൈലിയിലും ദര്‍ശനത്തിലും നടത്തിക്കൊണ്ട് തന്റെ ആദര്‍ശഭാവനകള്‍ക്കനുയോജ്യമായ സൃഷ്ടികള്‍ക്കുവേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. 

അദ്ദേഹത്തിന്റെ കൃതികൾ ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്നു. ബുദ്ധിസ്സത്തിന്റെ ആദ്യകാല ദിനങ്ങളെയും, അനുഭവത്തിനും ബോധോദയത്തിനുമായി ഒരു മനുഷ്യൻ നടത്തുന്ന അന്വേഷണങ്ങളെയുമാണ് സ്വപ്ന സദൃശ്യമായ വർണ്ണനയോടെ ഹെർമൻ ഹെസ്സെ  സിദ്ധാർത്ഥ നോവലിൽ ആവിഷ്കരിക്കുന്നത്. ബുദ്ധന്റെ അഷ്ടാംഗ മാർഗ്ഗം വിശ്വാസിയെ മോക്ഷത്തിലേക്ക്‌ നയിക്കുന്നു എന്നതാണ്  സിദ്ധാർത്ഥ നോവലിന്റെ പശ്ചാത്തലം.ഹെസ്സെയുടെ കൃതികളില്‍ ഭാരതീയ ദര്‍ശനത്തിന്റെ തിളക്കവും ഹിന്ദു മതത്തിലധിഷ്ഠിതമായ പ്ലോട്ടുകളുമുണ്ട്. ഹെർമൻ ഗുണ്ടര്‍ട്ടിന് ഇന്ത്യയെ സംബന്ധിക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമുണ്ടായിരുന്നു. ഇതെല്ലാം വായിച്ചാണ് ഹെസ്സെയ്ക്ക് ഭാരതീയ ദര്‍ശനങ്ങളോട് ആഭിമുഖ്യമുണ്ടായത്, ആദരവുണ്ടായത്.

മനുഷ്യ വികാരങ്ങളും വേദനകളും എല്ലാം പ്രകൃതിയുടെ ഗതിക്കനുസരിച്ചു നീങ്ങുന്നവയാണെന്നും 'സമയം' എന്നത് പോലും മിഥ്യ ആണെന്നും സിദ്ധാർത്ഥന്റെ ജീവിത കഥയിലൂടെ ഹെർമൻ ഹെസ്സെ പറഞ്ഞുവെയ്ക്കുന്നു .വളരെയധികം കഥാപാത്രങ്ങളില്ല സിദ്ധാർത്ഥ എന്ന നോവലിൽ . എങ്കിലും നമ്മുടെ ആധ്യാത്മിക ദർശനങ്ങളുടെ വിമർശനാത്മകമായ ഒരു ഓട്ടപ്രദക്ഷിണം ഈ നോവൽ സാധ്യമാക്കുന്നുണ്ട്. ഹെര്‍മന്‍ ഹെസ്സെയുടെ കൗമാരവും യൗവനവും മദ്ധ്യവയസ്സും വാര്‍ദ്ധക്യവുമെല്ലാം 'ജീവിതകാലങ്ങ'ളില്‍ ഒളിഞ്ഞിരിക്കുന്നു. അദ്ദേഹം പറയുന്നുഃ 'ഓരോ ഘട്ടത്തിലൂടെയും നാം കടന്നുപോകുന്നത്‌ ആഹ്ലാദപൂര്‍വമായിരിക്കണം.'
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement