ന്യൂഡൽഹി: സുപ്രീം കോടതിക്ക് മുന്നിൽ വനിത കൂട്ടായ്മയുടെ പ്രതിഷേധം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തിലാണ് ഇതിനെതിരെ വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്. വനിത സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സാപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം ആഹ്വാനം ചെയ്തത്.
കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 25 ഓളം പ്രവര്‍ത്തകരെ ആണ് അറസ്റ്റ് ചെയ്തത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കൂടുതൽ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.
ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം തുടങ്ങുമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയ്ക്ക് മുന്നിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാൽ എത്രപേർ പ്രതിഷേധത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ജസ്റ്റിസ് എസ്.എ ബോബ്‍ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon