പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സിപിഎം നേതാക്കള്‍ കൈക്കലാക്കി. സര്‍ക്കാരിനെതിരെ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ സിപിഎം വിരുദ്ധ വികാരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റല്‍ വോട്ട് സിപിഎം അട്ടിമറിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സിപിഎം സമാഹരിച്ചത്. പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിലെ 480 വോട്ടുകള്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളിലെ 3000 വോട്ടുകളാണ് ഇത്തരത്തില്‍ സിപിഎം സമാഹരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് മലയാലപ്പുഴയിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കി പരാതി പരിശോധിച്ച് നടപടിയെടുക്കുന്നതില്‍ ജില്ലാ വരണാധികാരി പരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറി സെല്ലുകള്‍ സിപിഎം പ്രവര്‍ത്തിപ്പിച്ചിരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ വരണാധികാരിയുടെ അറിവോടെയാണ് ഇക്കാര്യങ്ങള്‍ നടന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon